pada
എസ്.എൻ.ഡി​.പി​ യോഗം ചുനക്കര 322ാം നമ്പർ ശാഖായോഗത്തിന്റെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണം ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്യുന്നു

ചുനക്കര : എസ്.എൻ.ഡി​.പി​ യോഗം ചുനക്കര 322ാം നമ്പർ ശാഖായോഗത്തിന്റെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണം ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു.ശാഖായോഗം പ്രസിഡന്റ് വിജയൻ വിശാലയം അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി രഞ്ജിത്ത് രവി സ്വാഗതം പറഞ്ഞു, യൂണിയൻ കൺവീനർ ബി. സത്യപാൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു യൂത്ത് മൂവ്മെന്റ് യൂണിയൻ ഭാരവാഹികളായ മഹേഷ്‌ വെട്ടിക്കോട്, വിഷ്ണു, വനിതാസംഘം ചെയർപേഴ്സൺ വന്ദനാ സുരേഷ്, കൺവീനർ സിനി രമണൻ, വൈസ് ചെയർമാൻ രേഖാ സുരേഷ്, ശാഖായോഗം യൂത്ത് മൂവ് മെന്റ് സെക്രട്ടറി രാഹുൽ രാജീവ്‌ ,പ്രസിഡന്റ് ത്രിതീഷ്, ശാഖായോഗം വനിതാ സംഘം സെക്രട്ടറി മഞ്ജു പ്രകാശ്‌, പ്രസിഡന്റ് ശ്രീദേവി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് രമണി, ബാലജനയോഗം പഠന ക്ലാസ്സ്‌ രക്ഷാധികാരി അനുജ തുടങ്ങിയവർ സംസാരി​ച്ചു.