ആലപ്പുഴ : ഇരവുകാട് വാർഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്നേഹദീപം വയോജന കൂട്ടായ്മയിലെ മുതിർന്ന അംഗം പനപ്പറമ്പിൽ കാർത്ത്യായനിയമ്മയുടെ നൂറ്റി മൂന്നാമത് ജന്മദിനം ആഘോഷിച്ചു.നഗരസഭ അദ്ധ്യക്ഷയും സ്നേഹദീപം രക്ഷാധികാരിയുമായ സൗമ്യ രാജ് പുതുവസ്ത്രം സമ്മാനിച്ചു. വയോജന കൂട്ടായ്മ വൈസ് ചെയർമാൻ സി.റ്റി.ഷാജി, ജനറൽ സെക്രട്ടറി അനിൽ ജോസഫ്, സെക്രട്ടറിമാരായ മഹേഷ്.എം.നായർ, ഷാജി കോയാ പറമ്പിൽ, ട്രഷറർ നിർമ്മലാ ദേവി, എക്സിക്യൂട്ടീവ് അംഗങ്ങളായ ആശ, അജീന എന്നിവർ പങ്കെടുത്തു.