ചാരുംമൂട് : ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തിൽ എസ്.എൻ .ഡി.പി.യോഗം ചാരുംമൂട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ്കമ്മറ്റി അനുശോചിച്ചു. യോഗത്തിൽ ചെയർമാൻ ജയകുമാർ പാറപ്പുറം അദ്ധ്യക്ഷത വഹിച്ചു.കൺവീനർ ബി.സത്യപാൽ അനുശോചന പ്രമേയം അവതരിപ്പിച്ചു .വൈസ് ചെയർമാൻ രഞ്ജിത് രവി, അംഗങ്ങളായ എസ്.എസ് അഭിലാഷ് കുമാർ വി.ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.