ചാരുംമൂട് : പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ. പി കെ.പി. റോഡ് ഉപരോധിച്ചു. ആശാൻകലിങ്ക് മുതൽ സിബിഎം സ്കൂൾ വരെയുള്ള റോഡ് നിർമാണത്തിലെ അപാകത മൂലം വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾക്കും മരണങ്ങൾക്കും കാരണം സർക്കാരിന്റെയും പി.ഡബ്ല്യു.ഡി യുടെയും അനാസ്ഥയാണെന്ന് ബി ജെ. പി ആരോപിച്ചു. ഉപരോധ സമരം യോജക മണ്ഡലം പ്രസിഡന്റ് അഡ്വ. കെ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. പാലമേൽ ഗ്രാമ പഞ്ചായത്തംഗവും മാവേലിക്കര നിയോജക മണ്ഡലം സെക്രട്ടറിയുമായ അനിൽ പുന്നക്കകുളങ്ങരയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ന്യൂനപക്ഷ മോർച്ച ജില്ല ഉപാദ്ധ്യക്ഷൻ എച്ച്. നവാസ്, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ പാർവ്വണേന്ദു , പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരായ അജിത്ത് ശ്രീപാദം, പ്രകാശ് പള്ളിക്കൽ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ രാജപ്പൻ, സോമൻ പിള്ള ,അജയൻ, സോമൻ എന്നിവർ സംസാരിച്ചു.