ആലപ്പുഴ : ചെട്ടികുളങ്ങര കൈത തെക്ക് കണ്ണമഗലം എൽ.പി സ്കൂളിലെ കുട്ടികൾക്കായി കോമലേഴത്ത് ക്ഷേത്ര ഭരണ ട്രസ്റ്റ് നല്കിയ സ്മാർട്ട് ഫോണുകളുടെ വിതരണ ചടങ്ങ് ക്ഷേത്രാങ്കണത്തിൽ നടന്നു. യു.പ്രതിഭ എം.എൽ.എ ക്ഷേത ഭരണ ട്രസ്റ്റ് സെക്രട്ടറി സുരേഷിൽനിന്നു സ്വീകരിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് എസ്.അനിതക്ക് കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണ ട്രസ്റ്റ് വൈസ് പ്രസിഡന്റ് അഡ്വ.മനോജ് അദ്ധ്യക്ഷനായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീജിത്ത്, വാർഡ് മെമ്പർ സുഭാഷ് എന്നിവര്‍ സംസാരിച്ചു. ക്ഷേത്ര ഭരണ ട്രസ്റ്റ് ട്രഷറർ ജയചന്ദ്രൻ നന്ദി പറഞ്ഞു.