കുട്ടനാട്: ഊരുക്കരി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണവും ഐ.വി ദാസ് ജന്മദിനവുംആഘോഷിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ഹരീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.ഡി രാമഭദ്രൻ, കെ.ടി. തോമസ് എന്നിവർ സംസാരിച്ചു. വിപിൻ ദാസ് നന്ദി പറഞ്ഞു.