ചാരുംമൂട്: ഡി.വൈ.എഫ്.ഐ താമരക്കുളം പച്ചക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റ് പ്രദേശത്തെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പുസ്തക വണ്ടിയുടെ ഉദ്ഘാടനം എം.എസ്.അരുൺകുമാർ എം എൽ എ നിർവഹിച്ചു . യൂണിറ്റ് പ്രസിഡന്റ് അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നികേഷ് തമ്പി ,ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തി സുഭാഷ്, എം.കെ.വിമലൻ ,ആർ ബിനു, എസ്.മുകുന്ദൻ ,അഷ്കർ ശോഭാ സജി, ബി.പ്രസന്നൻ, വി. രാജു, ദിനേശൻ, വിപിൻ എന്നിവർ സംസാരിച്ചു.