rego
റീഗോ രാജു

 ഇല്ലിക്കൽ കുഞ്ഞുമോനെ മാറ്റി

ആലപ്പുഴ: നഗരസഭ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി റീഗോ ‌‌‌‌‌രാജുവിനെ തിരഞ്ഞെടുത്തു. മുൻ നഗരസഭാ അദ്ധ്യക്ഷനായിരുന്ന ഇല്ലിക്കൽ കുഞ്ഞുമോനെയാണ് മാറ്റിയത്. 11 കോൺഗ്രസ് കൗൺസിലർമാരിൽ പത്തു പേരും ഇല്ലിക്കലിനെ മാറ്റമെന്ന് ആവശ്യപ്പെ‌‌ട്ട് പാർട്ടിക്ക് കത്ത് നൽകിയിരുന്നു.

റീഗോ രാജുവിനെ പാർലമെന്ററി പാർട്ടി ലീഡറായി നിയമിച്ച് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയതായി കെ.പി.സി.സി ‌രാഷ്‌ട്രീയകാര്യ സമിതി അംഗം എം. ലിജു അറിയിച്ചു.നിയമസഭ തിരഞ്ഞെ‌‌ടുപ്പിൽ അമ്പലപ്പുഴയിൽ മത്സരിച്ച എം. ലിജുവിനെതിരെ വർഗീയ വിദ്വേഷം കലർന്ന ഫ്ളക്സുകൾ പ്രചരിപ്പിച്ചതിന് പിന്നിൽ ഇല്ലിക്കൽ കുഞ്ഞുമോനാണെന്ന് പാർട്ടി കണ്ടെത്തിയിരുന്നു. ഇതോടെയാണ് പാർലമെന്ററി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടത്.