ആലപ്പുഴ: ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ (എ.എൻ.പി.ആർ) കാമറകളുടെ സഹായത്തോടെയുള്ള നിരീക്ഷണ സംവിധാനം ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. ഈ സംവിധാനത്തിന്റെ സഹായത്തോടെ,റോഡുകളിലെ നിയമലംഘനങ്ങൾ നിമിഷനേരത്തിൽ പൊലീസിന്റെ ജില്ലാ ഓഫീസിലെ കൺട്രോൾ റൂമിലിരുന്നു കാണാൻ കഴിയും. ഇതിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് നിർവഹിച്ചു. ആലപ്പുഴ ടൗൺ ഡിവൈ എസ്.പി എൻ.ആർ.ജയരാജ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.ജി.സാബു, ഡി.സി.ആർ.ബി ഡിവൈ എസ്.പി എസ്.വിദ്യാധരൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി.ബെന്നി തുടങ്ങിയവർ പങ്കെടുത്തു. വിവിധ കുറ്റകൃത്യങ്ങൾ നടത്തി വാഹനങ്ങളിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നവരെയും ഈ സംവിധാനത്തിലൂടെ കുടുക്കാനാകും.