ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിലെ പാതിരപ്പള്ളി 1115-ാം നമ്പർ ശാഖയിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ടാബുകൾ നൽകി. മലിനീകരണ നിയന്ത്രണബോർഡ് മുൻ ചെയർമാനും ശാഖായോഗം പ്രസിഡന്റുമായ ഡോ. കെ.സജീവൻ ആണ് കുട്ടികളുടെ പഠനത്തിന് കൈത്താങ്ങായത്. കുടുംബയൂണിറ്റുകൾ വഴി തിരഞ്ഞെടുത്ത പത്ത് കുട്ടികൾക്കാണ് ടാബ് നൽകിയത്.പി.പി.ചിത്തരഞ്ജൻ എം.എൽ.എ ടാബുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ്, യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, യോഗം ബോർഡ് അംഗം പി.വി.സാനു,മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് അംഗം പി.ജി.അനിൽകുമാർ, യൂണിയൻ കൗൺസിൽ അംഗം രാജേഷ് എന്നിവർ സംസാരിച്ചു.