ആലപ്പുഴ: തകഴി ശിവശങ്കരപ്പിള്ള മെമ്മോറിയൽ റിസർച്ച് സെന്ററും അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൾഫ് ഇന്ത്യൻ കൾച്ചറൽ സെന്ററും ചേർന്നു നൽകുന്ന തകഴി പ്രവാസി പുരസ്‌കാരത്തിന്ന് ആറ്റക്കോയ പള്ളിക്കണ്ടിയെ തിരഞ്ഞെടുത്തു. പ്രവാസി സാഹിത്യത്തിന്നും പത്രപ്രവർത്തന മേഖലക്കും നൽകിയ സേവനം പരിഗണിച്ചാണ് പുരസ്‌കാരം. ഇരുപത്തയ്യായിരം ഉറുപ്പികയും ശില്പവും പ്രശംസാ പത്രവുമാണ് പുരസ്‌കാരം. ആഗസ്റ്റിൽ ആലപ്പുഴയിൽ നടക്കുന്ന തകഴി അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും. പ്രവാസികളുമായി ബന്ധപ്പെട്ട പത്തോളം പുസ്‌കതങ്ങളുടെ കർത്താവാണ് ആറ്റക്കോയ പള്ളിക്കണ്ടി.