തുറവൂർ: തുറവൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയറുടെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 14 ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസിൽ നടക്കും . സിവിൽ എൻജിനീയറിംഗിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ളോമയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.