s

ആലപ്പുഴ: മാവേലിക്കര താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വായനപക്ഷാചരണ സമാപനവും ഐ.വി.ദാസ് അനുസ്മരണവും പൊന്നേഴ ജനാധിപത്യ വായനശാലയുടെ ആഭിമുഖ്യത്തിൽ നരേന്ദ്രപ്രസാദ് സ്മാരക നാടക പഠന കേന്ദ്രത്തിൽ നടത്തി. എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മാവേലിക്കര ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാനവാസ് വള്ളികുന്നം അദ്ധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ജി.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.മോഹൻകുമാർ, പ്രൊഫ.സുകുമാര ബാബു, ശ്രീകുമാർ എന്നിവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രവി സിത്താര സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് അംഗം അജിത് നന്ദിയും പറഞ്ഞു.