ambala
വിദ്യാഭ്യാസ മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.റ്റി എ അമ്പലപ്പുഴ എ.ഇ.ഓ ഓഫീസിനു മുന്നിൽ നടത്തിയ ധർണാ സമരം സംസ്ഥാന ജനറൽ സെക്രട്ടറി സി.പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ: അദ്ധ്യാപക നിയമന ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ഗവ. പ്രൈമറി സ്ക്കൂളുകളിൽ പ്രഥമാദ്ധ്യാപകരെ നിയമിക്കുക, എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം സർക്കാർ ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസ് പടിക്കൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി സി.പ്രദീപ് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് ആർ.രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.ഉമ്മർ കുഞ്ഞ്, എം.മനോജ്, പ്രശാന്ത് ആറാട്ടുപുഴ , ആർ.ഗിരീഷ് ചന്ദൻ ,ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.