ambala
തണൽ പാലിയേറ്റീവിന്റെ നേതൃത്വത്തിൽ തോട്ടപ്പള്ളി മേഖലയിൽ നടന്ന പഠനോപകരണവിതരണം കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ പ്രഭുകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: തോട്ടപ്പള്ളി മേഖലയിൽ കൊട്ടാരവളവ് മുതൽ പുന്തല വരെയുള്ള പ്രദേശത്തെ 260 ൽ അധികം കുട്ടികൾക്ക് തണൽ പാലിയേറ്റീവിന്റെ നേതൃത്വത്തിൽ പഠനോപകരണവിതരണം നടത്തി. പുറക്കാട് പഞ്ചായത്തിൽ എട്ടാം വാർഡിൽ നടന്ന പഠനോപകരണവിതരണം കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ എസ്.പ്രഭുകുമാർ ഉദ്‌ഘാടനം ചെയ്തു. തണൽ പ്രസിഡന്റ്‌ സീനോ വിജയരാജ്, ജനറൽ സെക്രട്ടറി പി .കെ .അജേഷ്, ട്രഷറർ വി .ശശികാന്തൻ, കോ:ഓഡിനേറ്റർ സിനിപുരുഷൻ, എക്സിക്യൂട്ടീവ് അംഗം സിന്ധു ബേബി, രാജേഷ് സഹദേവൻ, മുരുകൻ, ജി .ബേബി, ബാഹുലേയൻ എന്നിവർ പ്രസംഗിച്ചു.