s

നെടുമുടി : ഡോ.സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിന്റ അടിസ്ഥാനത്തിൽ രൂപീകൃതമായ ഒന്നാം കാർഷിക പാക്കേജ് പദ്ധതികൾ പൂർണ്ണമായും രൂപീകരിക്കുന്നതിലും കേന്ദ്രസർക്കാരിന്റെ അനുമതി വാങ്ങുന്നതിലും ഇടതുപക്ഷ സർക്കാരുകൾ വരുത്തിയ വീഴ്ചയാണ് കുട്ടനാട് ഇന്ന് നേരിടുന്ന ദുരന്തങ്ങൾക്ക് കാരണമെന്ന് സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു.
ഫെഡറേഷൻ സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു.
സിബിച്ചൻ കല്ലുപാത്ര, ജോമോൻ കുമരകം, എം.കെ.പരമേശ്വരൻ, ഇ.ഷാബ്ദ്ദീൻ, ജോർജ് തോമസ്, ജോ നെടുങ്ങാട്, ബിനു മദനനൻ, ജേക്കബ് എട്ടുപറയിൽ തുടങ്ങിയവർ പങ്കെടുത്തു.