അമ്പലപ്പുഴ: പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, പുറക്കാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ വാട്ടർ ടാങ്കുകളും, പൈപ്പ് ലൈനുകളും യഥാക്രമം 12,13 ,14 തീയതികളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തും. അന്ന് രാവിലെ 6 മുതൽ വൈകിട്ട് 10 വരെ പൈപ്പ് ലൈനിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുകയോ, ടാപ്പുകൾ തുറന്നിടുകയോ ചെയ്യരുതെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.