മുതുകുളം : കാർത്തികപ്പള്ളി റൂറൽ വെൽഫയർ സൊസൈറ്റി -1193 കണ്ടല്ലൂർ പ്രാഥമികാരാഗ്യ കേന്ദ്രത്തിലേക്ക് പൾസ് ഒക്സ്സി മീറ്റർ നൽകി.സൊസൈറ്റി പ്രസിഡന്റ് സി.വിജയൻ നായരിൽ നിന്ന് , മെഡിക്കൽ ഓഫീസർ ഡോ.ദിലീപ് കുമാർ ഏറ്റുവാങ്ങി. ബി. എസ്.സുജിത്ത് ലാൽ, എ.സലിം, ജയവിക്രമൻ കെ, ശ്രീലത എസ്. നായർ ,ഡോ.വിദ്യ, ആബിത , സുകന്യ ശ്രീകുമാർ, സുശീല, ദിവ്യഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.