അമ്പലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് അമ്പലപ്പുഴ ഗ്രൂപ്പ് ജീവനക്കാർ ചികിത്സാ, കുടുംബ സഹായനിധി വിതരണം ചെയ്തു. ദേവസ്വം ബോർഡ് ജീവനക്കാരനായിരിക്കെ മരിച്ച ആലപ്പുഴ നോർത്ത് ആര്യാട് തണക്കൂർ വെളിയിൽ രാധാകൃഷ്ണന്റെ കുടുംബത്തിനും, അസുഖബാധിതയായി കഴിയുന്ന ജീവനക്കാരി ചമ്പക്കുളം അറക്കൽ വീട്ടിൽ ഗിരിജയുടെ ചികിത്സക്കുമായി ജീവനക്കാർ സമാഹരിച്ച തുകയാണ് വിതരണം ചെയ്തത്. എച്ച് .സലാം എം. എൽ. എ രാധാകൃഷ്ണന്റെ മകൻ നവനീത് കൃഷ്ണനും, ഗിരിജയുടെ ഭർത്താവ് വേണുഗോപാലിനും പണം കൈമാറി. അമ്പലപ്പുഴ ക്ഷേത്രത്തിനു സമീപം ചേർന്ന ചടങ്ങിൽ ആർ. ഹരികുമാർ അധ്യക്ഷത വഹിച്ചു.എൽ. സി. സൈജു, കെ .കെ. നാരായണൻ പോറ്റി, പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.കെ .കെ. ഹരികുമാർ സ്വാഗതം പറഞ്ഞു.