poochakkal

പൂച്ചാക്കൽ: ശ്രീകണ്ഠശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ അർഹരായ 22 കുട്ടികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. സ്കൂൾ മാനേജർ കെ.എൽ അശോകൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി.യോഗം 544-ാം നമ്പർ ശാഖയും സ്കൂളിലെ അദ്ധ്യാപകരും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ അദ്ധ്യക്ഷനായി.യോഗം കൗൺസിലർ പി.ടി.മന്മഥൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ വി.ബിജുദാസ് ,ഡോ.വി.ആർ.സുരേഷ്, സുവിതാ അശോകൻ, ഓഫീസ് സെക്രട്ടറി സാജു, സ്കൂൾ പ്രിൻസിപ്പൽമാരായ ചിത്രാ ഗോപി ,ദിലീപ്, ബിബി തോമസ്, ഹെഡ്മിസ്ട്രസ് സ്വപ്ന വത്സലൻ തുടങ്ങിയവർ പങ്കെടുത്തു.