ആലപ്പുഴ: തുടർച്ചയായപതിനൊന്നാം ദിവസവും നഗരത്തിലെ വിവിധയിടങ്ങളിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വയറിളക്കവും ഛർദ്ദിയും റിപ്പോർട്ട് ചെയ്തു. ഇന്നലെ 31 പേർ വനിതാ, ശിശു ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി ചികിത്സ തേടി. സക്കറിയ ബസാർ, വലിയകുളം, വട്ടപ്പള്ളി, ആലിശേരി, ബീച്ച് എന്നീ വാർഡുകളിലാണ് രോഗബാധ. തിരുവനന്തപുരത്തു നിന്നും എത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടേയും നഗരസഭ ആരോഗ്യ വിഭാഗത്തിന്റേയും സംയുക്ത സംഘം ഇന്നലെ നഗരത്തിൽ രോഗ ബാധിത പ്രദേശങ്ങളിൽ പരിശോധനയും വിവരശേഖരണവും നടത്തി.