ഹരിപ്പാട്: സി.പി.എമ്മിന്റെ നേതൃത്വത്തിൽ ജൂലായ് ഒന്ന് മുതൽ ആരംഭിച്ച സ്ത്രീപക്ഷ കേരളം' ക്യാമ്പയിന്റെ ഭാഗമായി ലോക്കൽ കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്മയും പ്രതിജ്ഞയും സംഘടിപ്പിച്ചു. സി.പി.എം ഹരിപ്പാട് ടൗൺ കിഴക്ക് ലോക്കൽ കമ്മറ്റിയുടെ നേതൃത്യത്തിൽ നടന്ന സംഗമം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ സുജ അദ്ധ്യക്ഷയായി. സി. പ്രസാദ് ,എം 'തങ്കച്ചൻ, രാജമ്മ ആനന്ദൻ, അനിൽകുമാർ, രാജീവ് ശർമ്മ ,എം.ആർ മധു, മണിക്കുട്ടൻ എന്നിവർ സംസാരിച്ചു. ഹരിപ്പാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സെമിനാർ എൻ.സോമൻ ഉദ്ഘാടനം ചെയ്തു .ടി.തിലകരാജ് അദ്ധ്യക്ഷനായി, എം.സത്യപാലൻ ,കെ.മോഹനൻ, സജു കെ.ജോയി എന്നിവർ സംസാരിച്ചു