ആലപ്പുഴ : ചെട്ടികുളങ്ങര പഞ്ചായത്തിൽ ബി.ജെ.പി ജനപ്രതിനിധികൾ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. പഞ്ചായത്ത് പാർലമെന്ററി സെക്രട്ടറി ശ്രീകുമാർ ചെമ്മാൻകുളങര, മഞ്ജു അനിൽകുമാർ, ലത.എസ്.ശേഖർ എന്നിവർ സത്യാഗ്രഹം അനുഷ്ഠിച്ചു. മേഖല ജനറൽ സെക്രട്ടറി പേളാ വിപിൻ കുമാർ ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി നേതാവ് ശ്രീകല, പഞ്ചായത്ത് മെമ്പർമാരായ അമൃത ജെ., അരുൺകുമാർ, ജില്ലാ കമ്മിറ്റി അംഗം രാംദാസ് പന്തപ്ലാവിൽ, യുവമോർച്ച ജില്ലാ ഉപാധ്യക്ഷൻ ഹരിഗോവിന്ദ്, മേഖല വൈസ് പ്രസിഡന്റ് വിശ്വനാഥൻ ഉണ്ണിത്താൻ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ, പ്രവീൺ കുമാർ, ബൂത്ത് പ്രസിഡന്റ് സുനിൽ കുമാർ എന്നിവർ സംസാരിച്ചു.