കുട്ടനാട്: എ.സി റോഡിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള എല്ലാ ആശങ്കകളും പരിഹരിക്കുന്നതിന് ധവള പത്രം പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. റോഡിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്ക കണക്കിലെടുത്ത് എ.സി റോഡ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ജേക്കബ് എബ്രഹാം. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോസഫ് കെ.നെല്ലുവേലി, സാബു തോട്ടുങ്കൽ, ജോസ് കാവനാട് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.