കുട്ടനാട്: വിദ്യാതരംഗിണി പദ്ധതിയുടെ ഭാഗമായി രാമങ്കരി സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൊബൈൽ ഫോൺ വിതരണചടങ്ങ് തോമസ് കെ. തോമസ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോബി തോമസ് അദ്ധ്യക്ഷനായി. ബോർഡ് അംഗങ്ങളായ സി.പി ജോർജ്ജ് കുട്ടി, തങ്കമ്മ ഈപ്പൻ, ജിജോ നെല്ലുവേലി മഞ്ചു രാജപ്പൻ, എൻ.നീലകണ്ഠപ്പിള്ള എന്നിവർ സംസാരിച്ചു .എൻ.ഐ തോമസ് സ്വാഗതവും ലീലാമ്മ മാത്യു നന്ദിയും പറഞ്ഞു.