ആലപ്പുഴ: നഗരത്തിൽ ശുദ്ധജലം ഉറപ്പാക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 21 ശുദ്ധജല കിയോസ്കുകൾ ഉടൻ പ്രവർത്തനം ആരംഭിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ ഒന്നരയാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. 21 കിയോസ്കുകളും നഗരസഭയുടെ വസ്തുവിൽ അല്ല നിർമ്മിച്ചിരിക്കുന്നത്. അതിനാൽ നഗരസഭയുടെ ആസ്തി​യിലേക്ക് ഉൾപ്പെടുത്തുന്ന നടപടിക്രമങ്ങൾ അവസാനട്ടത്തിലാണ്. വാട്ടർ അതോറിട്ടിയുടെയും പി.ഡബ്ളൂ.ഡി യും സ്ഥലങ്ങളിലാണ് കിയോസ്കുകൾ നിർമ്മിച്ചിട്ടള്ളത്.

നിലവിൽ കൈമാറ്റം ചെയ്യുവാനുള്ള അനുവാദ കത്തുകൾ നഗരസഭ അധികൃതർക്ക് കൈമാറി. അമൃത് പദ്ധതിയിലുള്ള കിയോസ്കുകളുടെ നിർമ്മാണം പൂർത്തിയായിട്ടും പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുള്ള വകുപ്പുകൾ നഗരസഭയ്ക്ക് സമ്മത പത്രം നൽകാത്തതാണ് ഇതും നീളുന്നത്. 21 കിയോസ്കുകളിൽ 2 രണ്ട് എണ്ണത്തിന്റെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി. ശുദ്ധജലം സൗജന്യമായി നൽകണോ ചെറിയ നിരക്കിൽ നൽകണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അടുത്ത കൗൺസിൽ യോഗത്തിൽ അത് തീരുമാനിക്കും. ചെറിയ തുക ഈടാക്കി പ്രവർത്തം ആരംഭിക്കാനുള്ള നിർദ്ദേശമുണ്ട്. വൈദ്യുതി,ജോലിക്കാർക്കുള്ള ശമ്പളം എല്ലാം വരുമ്പോൾ നഗരസഭയ്ക്ക് വലിയ ബാദ്ധ്യതയാകാൻ ഇടയുണ്ട്. ഇത് കൂടാതെ ഇടയ്ക്കിടെ കിയോസ്കുകൾക്കുള്ള അറ്റകുറ്റപണിക്കും തുക കണ്ടെത്തണം.

......

സ്വകാര്യ പ്ലാന്റുകളി​ൽ മാസത്തി​ൽ പരി​ശോധന

നഗരത്തി​ൽ 64 സ്വകാര്യ പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയ്ക്ക് നഗരസഭ ഇതുവരെ ലൈസൻസ് വിതരണം ചെയ്തിട്ടില്ല. നഗരത്തിലെ ആർ.ഒ പ്ലാന്റുകളിലെ വെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടക്കുകയാണ്. 20 പ്ലാന്റുകളിൽ നിന്നുള്ള ജല സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതിൽ 5 എണ്ണത്തിന്റെ ഫലം വന്നിരുന്നു. ഗുണനിലവാരം ഇല്ലാത്ത രണ്ട് പ്ലാന്റുകൾ പൂട്ടി. നിബന്ധനകൾ പാലിക്കാതെ പ്രവർത്തിക്കുന്ന പ്ലാന്റുകൾ അടച്ച് പൂട്ടാനാണ് തീരുമാനം. ഇനി മുതൽ പ്ലാന്റുകളിൽ 3 മാസത്തിൽ ഒരിക്കൽ പരിശോധന നിർബന്ധമാക്കും. ഭൂഗർഭ ജല വിഭാഗത്തിന്റയോ വാട്ടർ അതോറിട്ടിയുടെ ലൈസൻസില്ലാത്തവർക്ക് ഇനി മുതൽ ആർ.ഒ പ്ലാന്റുകൾ സ്ഥാപിക്കാൻ നഗരസഭ അനുമതി നൽകില്ല.

.......

 കിയോസ്കുകൾ..........21

 ആർ.ഒ പ്ലാന്റ്................64

.......

ശുദ്ധജല കിയോയ്കുകൾ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള നടപടി ക്രമത്തിന്റെ അവസാനഘട്ടത്തിലാണ്. ഒന്നര ആഴ്ചകൊണ്ട് കിയോസ്കുകൾ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. കൗൺസിൽ യോഗത്തിന്റെ അഭിപ്രായം അനുസരിച്ച് ശുദ്ധജലം സൗജന്യമായോ ചെറിയ നിരക്കിലോ നൽകണമെന്ന് തീരുമാനിക്കും.

സൗമ്യ രാജ്,നഗരസഭ ചെയർപേഴ്സൺ

# 64

നഗരത്തി​ൽ 64 സ്വകാര്യ പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്.