മാവേലിക്കര: ആത്മബോധോദയ സംഘ സ്ഥാപകൻ ശുഭാനന്ദ ഗുരുദേവന്റെ 71ാമത് മഹാസമാധി ദിനാചരണം കേന്ദ്രസ്ഥാപനമായ ചെറുകോൽ‍ ശ്രീശുഭാനന്ദാശ്രമത്തിൽ വ്രതാനുഷ്ഠാനത്തോടെ ഭക്തിനിർ‍ഭരമായി ഇന്ന് ആചരിക്കും. രാവിലെ ഗുരുപൂജ, പ്രാർ‍ത്ഥന, ഗുരുദക്ഷിണ, മൗനപ്രദക്ഷിണം, സ്തുതി എന്നീ ചടങ്ങുകൾ നടക്കും. ആരാധനയിൽ‍ ആശ്രമാധിപതി ദേവാനന്ദ ഗുരു‍ അനുഗ്രഹപ്രഭാഷണം നടത്തുമെന്ന് ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അറിയിച്ചു.