ആലപ്പുഴ: ഇട്ടി അച്യുതൻ വൈദ്യന്റെ ജീവിതത്തെ ആസ്പദമാക്കി ഏഷ്യാനെറ്റ് ന്യൂസ് കാമറമാൻ സനീഷ് സദാശിവൻ എഴുതിയ ഹോർത്തൂസ് മലബാറിക്കസ് നോവൽ പ്രകാശനം ചെയ്തു.മന്ത്രി പി.പ്രസാദിൽ നിന്ന് മഹാരാജാസ് കോളെജിലെ ചരിത്ര അദ്ധ്യാപകൻ എം .എച്ച്. രമേശ് കുമാർ പുസ്തകം ഏറ്റുവാങ്ങി. അഭിലാഷ് ജി.നായർ അദ്ധ്യക്ഷത വഹിച്ചു. മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ സ്മിത ബാലൻ പുസ്തകം പരിചയപ്പെടുത്തി. ആലപ്പുഴ പ്രസ് ക്ലബ് സെക്രട്ടറി ആർ.രാജേഷ് സംസാരിച്ചു.