അമ്പലപ്പുഴ: ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പുന്നപ്ര അറവുകാട് ഹൈസ്കൂൾ അദ്ധ്യാപകരുടെ കൂട്ടായ്മ 70 ൽപ്പരം വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വാങ്ങി നൽകി. വിതരണോദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജർ എസ്.പ്രഭുകുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര യോഗം പ്രസിഡന്റ് എസ്.കിഷോർ കുമാർ, സെക്രട്ടറി പി.ടി.സുമിത്രൻ, പി.റ്റി.എ പ്രസിഡന്റ് ഷാജി ഗ്രാമദീപം,കമ്മിറ്റി അംഗം എം.കലേഷ് എന്നിവർ പ്രസംഗിച്ചു. പ്രഥമാദ്ധ്യാപിക ഷീജ സ്വഗതവും,ഉമാനാഥ് നന്ദിയും പറഞ്ഞു.