ambala
ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസ്സോസിയേഷൻ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ താലൂക്ക് സപ്ലെെ ഓഫീസിനുമുന്നിൽ നടത്തിയ ധർണ

അമ്പലപ്പുഴ: ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ താലൂക്ക് സപ്ലെെ ഓഫീസിനു മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ നടത്തി. ജില്ലാ സെക്രട്ടറി ഉണ്ണിക്കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു.വർക്കിംഗ് പ്രസിഡന്റ്‌ എസ്.പ്രഭുകുമാർ, തോമസ്,നജ്മൽ ബാബു, സുകുമാരപിള്ള , സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.