ambala
യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി പകൽ പന്തം കത്തിച്ച് പ്രതിഷേധിക്കുന്നു

അമ്പലപ്പുഴ : വർദ്ധിച്ചു വരുന്ന പീഡനത്തിനും സർക്കാർ തണലിലെ സി.പി.എം - ഡി.വൈ.എഫ്.ഐ അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി പകൽ പന്തം കത്തിച്ചു.അമ്പലപ്പുഴ കച്ചേരിമുക്കിൽ സംഘടിപ്പിച്ച പ്രതിഷേധപരിപാടി ദേശീയ കോർഡിനേറ്റർ എ.ഐ.മുഹമ്മദ്‌ അസ്‌ലം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നൂറുദ്ദീൻ കോയ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി.പ്രദീപ്‌, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ എ.ആർ.കണ്ണൻ,റഹിം വെറ്റക്കാരൻ, മുരളി കൃഷ്ണൻ,നിസാർ വെള്ളാപ്പള്ളി, ശ്യാം ലാൽ,റിനു ഭൂട്ടോ,വിനോദ്,നൈഫ് നാസ്സർ,അനുരാജ്, അഫ്സൽ കാസിം, മനു മഹിന്ദ്രൻ, വിശാഖ് വിജയൻ,തൻസിൽ, വിഷ്ണു എന്നിവർ നേതൃത്വം നൽകി.