ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെളിയനാട് ബ്ലോക്ക് പഞ്ചായത്തിലെ ആശാ പ്രവർത്തകർക്ക് കൊവിഡ് പ്രതിരോധ സാമ്രഗ്രികൾ വിതരണം ചെയ്തു. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ 22 ആശാ പ്രവർത്തകർക്കാണ് പ്രതിരോധ സാമഗ്രികൾ നൽകിയത്. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിശ്വംഭരൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോജി മണല, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശാദാസ്, ആശുപത്രി സൂപ്രണ്ട് ഡോ.സീതാലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.