ambala
എഡ്വിൻ ഡേവിഡ് ബ്രദർ മാത്യു ആൽബിനോടൊപ്പം

അമ്പലപ്പുഴ: മക്കൾ ഉപേക്ഷിച്ചതിനെത്തുടർന്ന് തെരുവിൽ അലഞ്ഞു നടന്ന തിരുവനന്തപുരം വെട്ടികാട് സ്വദേശിയായ എഡ്വിൻ ഡേവിഡിന് (68) പുന്നപ്ര ശാന്തിഭവൻ അഭയമേകി. ആലപ്പുഴ മെഡിക്കൽ കോളേജ് പരിസരത്ത് 2 ദിവസമായി എഡ്വിൻ ചുറ്റിത്തിരിയുന്നതു ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാരാണ് ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനെ വിവരം അറിയിച്ചത്. തുടർന്ന് ആൽബിൻ ശാന്തിഭവനിലേക്ക് കൂട്ടിക്കൊണ്ടു പോരുകയായിരുന്നു.

30 വർഷം മുമ്പ് എഡ്വിന്റെ ഭാര്യ സെലിൻ മരിച്ചു. മത്സ്യതൊഴിലാളിയായ എഡ്വിൻ 2 മക്കളെയും വളർത്തി നല്ല നിലയിൽ എത്തിച്ചിരുന്നു. സാമ്പത്തികമായി ഉയർന്നതോടെ മക്കളുടെ പെരുമാറ്റത്തിലുണ്ടായ മാറ്റത്തിൽ മനം ന്ത് വീടുവിട്ട് ഇറങ്ങുകയായിരുന്നെന്നാണ് എഡ്വിൻ പറഞ്ഞത്. ശാരീരിക അസ്വസ്ഥത മൂലം പണിയെടുക്കാൻ പറ്റാതെ വന്നതോടെ കടലോരത്തും, തെരുവിലും അന്തിയുറങ്ങി. ഇതിനിടയിലാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തുമെത്തിയത്.