ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടത്തുന്ന 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. എ.ഡി.എം ജെ. മോബിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന ആലോചനായോഗത്തിലാണ് തീരുമാനം. 75 ആഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് തീരുമാനിച്ചിട്ടുള്ളത്.
ഓഗസ്റ്റ് 14ന് രാത്രി ഏഴിന് ജില്ലയിൽ എല്ലാ വീടുകളിലും 'സ്വാതന്ത്ര്യജ്യോതി'തെളിയിക്കും. 1926ലെ ഗാന്ധിജിയുടെ കരുവാറ്റ ഇംഗ്‌ളീഷ് സ്‌കൂൾ സന്ദർശനത്തോടനുബന്ധിച്ച് ജവഹർ ബാലഭവന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.