വള്ളികുന്നം: കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവറെ വാഹനം തടഞ്ഞു നിറുത്തി മർദ്ദിച്ചതായി പരാതി.വള്ളികുന്നം മണ്ടയ്ക്കാട് ജംഗ്ഷനു സമീപം വെച്ചാണ് അക്രമം.മദ്യം വാങ്ങാൻ പണം നൽകാതിരുന്നതിനാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.എം.എസ് ഡ്രൈവേഴ്സ് യൂണിയൻ മണ്ടയ്ക്കാട് യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു.