ആലപ്പുഴ: നഗരത്തിൽ ചർദ്ദിയും അതിസാരവും തുടരുന്ന പശ്ചാത്തലത്തിൽ നഗരസഭാദ്ധ്യക്ഷയുടെ നിർദേശാനുസരണം ആരോഗ്യ വിഭാഗം പ്രവർത്തകർ നഗരത്തിലെ ആർ.ഒ പ്ലാന്റുകളിൽ നിന്ന് വെള്ളം ശേഖരിച്ച് വണ്ടാനത്തെ മൈക്രോ ബയോളജി ലാബിൽ പരിശോധനയ്ക്കയച്ചു. ബീച്ച്, സിവിൽ സ്റ്റേഷൻ, സനാതനപുരം, റെയിൽവേ സ്റ്റേഷൻ, മുല്ലാത്തുവളപ്പ് വാർഡുകളിലാണ് ഇന്നലെ പരിശോധന നടന്നത്. ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.ഹർഷിദ്, ആർ.അനിൽകുമാർ, പി.ജയകുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരും.