മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ യു.പി സ്‌കൂളിൽ ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകളുടെ വിതരണം അഡ്വ. യു പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ പി.ആർ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എസ്. ചന്ദ്രശേഖരൻ, സി. ജ്യോതികുമാർ, ഷീല കുമാരി, കെ. അനിൽകുമാർ, അഭിലാഷ് മലമേൽ എന്നിവർ പങ്കെടുത്തു. പിടിഎ, സ്‌കൂൾ മാനേജ്‌മെന്റ്, പൂർവവിദ്യാർത്ഥികൾ, പൂർവ അദ്ധ്യാപകർ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് മൊബൈൽ ഫോണുകൾ സമാഹരിച്ചത്.