ഹരിപ്പാട്: ആദിവാസി നേതാവ് ഫാദർ സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലി അർപ്പിച്ചു തൃക്കുന്നപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മറ്റി മെഴുകുതിരി തെളിയിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് തൃക്കുന്നപ്പുഴ പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു.. ഡി.സി.സി ജനറൽ സെക്രട്ടറി ജേക്കബ് തമ്പാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ആർ.നന്മജൻ സ്വാഗതം പറഞ്ഞു. കെ.എ.ലത്തീഫ് ഗോപാലകൃഷ്ണൻ, മുബാറക്ക് ,സുഗുണാനന്ദൻ ,ദിനേശൻ, നടരാജൻ പ്രദീപ് എന്നിവർ നേതൃത്വം നൽകി.