മാവേലിക്കര: സംവരണം മൗലിക അവകാശമല്ലെന്ന സുപ്രീം കോടതി തീരുമാനത്തിന്റെ പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ ഭരണഘടന ഭേദഗതി കൊണ്ടുവരിക, അവകാശ സംരക്ഷണ നിയമം കൊണ്ടുവരികഎന്നീ ആവശ്യങ്ങളുന്നയിച്ച് പി.കെ.എസ് മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണ നടത്തി. എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. എസ്. കെ.ദേവദാസ്, കെ. മുരളീധരൻ, ടി.ആർ.കുമാരൻ, കെ.കെ.സുരേഷ്, ലാൽകുമാർ, കെ. രാജേന്ദ്രൻ, രഘു, അശോക് കുമാർ എന്നിവർപ്രസംഗിച്ചു.