നൂറനാട്: കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗവും ബി.ജെ.പി സംസ്ഥാന സമിതി അംഗവുമായ നൂറനാട് ഷാജഹാന്റെ മാതാവും ആദിക്കാട്ടുകുളങ്ങര പൈനുംമുട്ടിൽ പരേതനായ മുഹമ്മദ് മുസ്തഫ റാവുത്തരുടെ ഭാര്യയുമായ സുബൈദ ബീവി (78)നിര്യാതയായി. മറ്റ് മക്കൾ : രാജൻ പൈനുംമുട്ടിൽ (ഡി.സി.സി ജനറൽ സെക്രട്ടറി), ദിലീപ് ഖാൻ, അയൂബ്ഖാൻ(ബിരിയാണിക്കട), ഹയറുന്നിസ, നസീമ.മരുമക്കൾ : ഷാഹിന ഷാജഹാൻ,ഷീജ,നദീറ, ബദുലിഷ. കേന്ദ്രമന്ത്രി വി.മുരളീധരൻ, ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള,ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി എം.പി, എ.പി.അബ്ദുള്ളക്കുട്ടി, ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ വി.വി.രാജേഷ് ,ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി തുടങ്ങിയവർ അനുശോചിച്ചു.