പൂച്ചാക്കൽ: പൂച്ചാക്കൽ യംഗ് മെൻസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണവും ഐ.വി.ദാസ് അനുസ്മരണവും നടത്തി. ലൈബ്രറി ഹാളിൽ നടന്ന സമ്മേളനം പാണാവള്ളി പഞ്ചായത്തംഗം കെ.ഇ.കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയദേവൻ കൂടയ്ക്കൽ അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ പ്രതിനിധി എൻ.ടി.ഭാസ്ക്കരൻ മുഖ്യപ്രഭാഷണം നടത്തി. ശശികല രമേശൻ, പൂച്ചാക്കൽ ലാലൻ, സത്യൻ മാപ്പിളാട്ട്, ലോറൻസ് പെരിങ്ങലത്ത്, ഷാജി.പി.മാന്തറ തുടങ്ങിയവർ പ്രസംഗിച്ചു.