ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ 178-ാമത് പ്രീമാര്യേജ് കൗൺസലിംഗ് ക്ലാസ് ഓൺലൈനായി ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 10 മുതൽ രാജേഷ് പൊൻമലയും ഉച്ചയ്ക്ക് 2 മുതൽ അനൂപ് വൈക്കവും ക്ലാസ് നയിക്കും. 11ന് രാവിലെ 10 മുതൽ ഡോ. ശരത് ചന്ദ്രനും, ഉച്ചയ്ക്ക് 2 മുതൽ ഡോ.ഗ്രേസ് ലാലും ക്ലാസ് നയിക്കുമെന്ന് സെക്രട്ടറി വി.എൻ.ബാബു അറിയിച്ചു.