ambala

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് വണ്ടാനം ലൗ ലാൻഡ് ജംഗ്ഷന് സമീത്തെ 39-ാം നമ്പർ അങ്കണവാടി കെട്ടിടം തകർന്നുവീണു. 35 വർഷം പഴക്കമുണ്ട്.

കാലപ്പഴക്കം മൂലം കെട്ടിടം അപകടാവസ്ഥയിലായതിനെത്തുടർന്ന് ഇവിടത്തെ 19 കുട്ടികളെയും താത്കാലികമായി മറ്റൊരു വീട്ടിലിരുത്തിയാണ് കൊവിഡ് ആരംഭിക്കുന്നതിനു മുമ്പു പഠിപ്പിച്ചിരുന്നത്. സ്വന്തമായുള്ള രണ്ട് സെന്റിനൊപ്പം സമീപവാസിയിൽ നിന്ന് ഒരു സെന്റ് കൂടി വാങ്ങി പുതിയ കെട്ടിടം നിർമ്മിക്കാനിരിക്കെയാണ് കാറ്റിലും മഴയിലും പഴയ കെട്ടിടം നിലം പതിച്ചത്. ഫർണീച്ചറുകളും തകർന്നു.