ambala
ഫാ. സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലിയർപ്പിച്ച് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീതിയുടെ നിലവിളി എന്ന പേരിൽ സംഘടിപ്പിച്ച സായാഹ്ന സംഗമം

അമ്പലപ്പുഴ: ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയായ ഫാ. സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലിയർപ്പിച്ച് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീതിയുടെ നിലവിളി എന്ന പേരിൽ സായാഹ്ന പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കച്ചേരി മുക്കിൽ നടന്ന ചടങ്ങ് കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. എസ്.സുബാഹു, പി. സാബു, അഡ്വ.ആർ. സനൽകുമാർ, ബിന്ദു ബൈജു, എസ്. പ്രഭു കുമാർ, എ.ആർ. കണ്ണൻ, വി.ആർ. രജിത്ത്, വി. ദിൽജിത്ത്, സി.ശശികുമാർ, യു.എം. കബീർ, നായിഫ് നാസർ തുടങ്ങിയവർ സംസാരിച്ചു.