പൂച്ചാക്കൽ: ആദരം സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് തൈക്കാട്ടുശ്ശേരി യൂണിറ്റ് രൂപീകരണവും കൊവിഡ് പ്രതിരോധ കിറ്റുകളുടെ വിതരണവും ചെയർമാൻ ഒ.സി. വക്കച്ചൻ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് തൈക്കാട്ടുശ്ശേരി പഞ്ചായത്ത് കേന്ദ്രീകരിച്ച് യൂണിറ്റ് രൂപീകരിച്ചത്. ഭാരവാഹികളായി ജോസഫ് വടക്കേക്കരി (പ്രസിഡന്റ്), എൻ. ജോഷി (വൈസ് പ്രസിഡന്റ് ), കെ.പി. അരുൺകുമാർ (സെക്രട്ടറി ), കൈലാസൻ (ജോ.സെക്രട്ടറി), ജോൺ ജോസഫ് (ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു. സിന്ധു ഷൈബു, സിബി ജോൺ, പ്രകാശൻ, അരുൺ എസ്.മാധവപള്ളി, സുദർശനൻ, അതുൽ, മോഹനൻ പിള്ള, വിനോദ് തുടങ്ങിയവർ പങ്കെടുത്തു