ആലപ്പുഴ: തുടർച്ചയായ പന്ത്രണ്ടാം ദിവസവും നഗരസഭ പ്രദേശത്തുനിന്ന് 28 പേർ വയറിളക്കം, ഛർദ്ദി രോഗലക്ഷണങ്ങളോടെ വനിത-ശിശു ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി. ആർക്കും കിടത്തിചികിത്സ വേണ്ടിവന്നില്ല.

ജില്ലയിൽ വൈറസ് രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തി. ഈഡിസ് കൊതുകു പരത്തുന്ന സിക്ക വൈറസ്, ഡെങ്കിപ്പനി, വയറിളക്കം, ഛർദ്ദി, എലിപ്പനി തുടങ്ങിയ രോഗങ്ങളിൽ ജാഗ്രത പാലിക്കണം. പനി, തലവേദന, ശരീര വേദന, സന്ധി വേദന, തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ പാടുകൾ, ശരീരത്തിൽ തിണർപ്പ്, കണ്ണു ചുവക്കുക എന്നിവ കണ്ടാൽ ഉടൻ ചികിത്സ തേടണം.