മാവേലിക്കര: ആയുർവേദത്തെ ആധുനികവത്കരിക്കുന്നതിൽ ക്രാന്തദർശിയായിരുന്ന ഭിഷഗ്വരനായിരുന്നു വൈദ്യകുലപതി പി.കെ. വാര്യരെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു.