ചേർത്തല: എസ്.എൻ.ഡി.പി യോഗം നീലിമംഗലം 508-ാം നമ്പർ ക്ഷേത്രസമിതി ക്ഷേത്ര അതിർത്തിയിലുള്ള കിടപ്പുരോഗികൾക്ക് ധനസഹായം വിതരണം ചെയ്തു. ഗുരുക്ഷേത്രനടയിൽ നടന്ന ചടങ്ങിൽ ചേർത്തല യൂണിയൻ വൈസ് പ്രസിഡന്റ് പി.ജി. രവീന്ദ്രൻ, അഞ്ജലി ധനസഹായവിതരണം നിർവഹിച്ചു. ക്ഷേത്ര സമിതി പ്രസിഡന്റ് എ.എസ്.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജൻ മുരുക്കുതറ, വൈസ് പ്രസിഡന്റ് സുരേഷ് വർമ്മ നിർമ്മാല്യം തുടങ്ങിയവർ പങ്കെടുത്തു.