tv-r
സംസ്ഥാന വനം, വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ തുറവൂർ ടി.ഡി സ്കൂളിൽ നടപ്പാക്കുന്ന വിദ്യാവനം പദ്ധതി മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തുറവൂർ: വന മഹോത്സവത്തിന്റെ ഭാഗമായി തുറവൂർ ടി.ഡി. സ്‌കൂളിൽ വിദ്യാവനം പദ്ധതിക്ക് തുടക്കമായി. മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഫോറസ്ട്രി ക്ലബ്ബിന്റെ സഹകരണത്തോടെ സ്‌കൂൾ അങ്കണത്തിലെ ഏഴു സെന്റിലാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാവനത്തിൽ ഔഷധ സസ്യങ്ങൾ ഉൾപ്പടെ 160 ഇനങ്ങളിലുള്ള നാനൂറിലേറെ തൈകളാണ് നട്ടു പരിപാലിക്കുന്നത്. ചടങ്ങിൽ ദലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വത്സല, വാർഡ് അംഗം കൃഷ്ണദാസ്, ഫോറസ്റ്റ് കൺസർവേറ്റർ ഐ. സിദ്ദിഖ്, സ്‌കൂൾ മാനേജർ എച്ച്. പ്രേംകുമാർ, ഹെഡ്മാസ്റ്റർ എസ്. നന്ദകുമാർ, പി.ടി.എ പ്രസിഡന്റ് വി. സോജകുമാർ, എസ്. ഗീത, പ്രദീപ് കുമാർ, ശിൽപ ജനീഷ് എന്നിവർ സംസാരിച്ചു.