photo
കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ ഫാമിലി ഹെൽത്ത് സെന്റർ കെട്ടിട സമുച്ചയത്തിന് മന്ത്റി പി. പ്രസാദ് തറക്കല്ലിടുന്നു

ചേർത്തല: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ ഫാമിലി ഹെൽത്ത് സെന്റർ കെട്ടിട സമുച്ചയത്തിന് മന്ത്റി പി. പ്രസാദ് തറക്കല്ലിട്ടു. തുരുത്തിപള്ളിയിൽ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് വി.ജി.മോഹനൻ മുഖ്യാതിഥിയായിരുന്നു.

അസിസ്​റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ തോമസ് ഡിക്രൂസ് പദ്ധതി വിശദീകരിച്ചു. എസ്.രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം വി.ഉത്തമൻ,സുധ സുരേഷ്, ബൈരഞ്ജിത്ത്, കെ.കമലമ്മ, ജ്യോതി മോൾ,ടി.പി. കനകൻ, എൻ.കെ. നടേശൻ,ബി. മോഹൻകുമാർ,കെ.എൻ. കാർത്തികേയൻ, എം.ഡി.സുധാകരൻ, എസ്. ഹെബിൻ ദാസ്, കെ.ബാബുമോൻ,ജോഷി മോൻ, മിനി പവിത്രൻ, ബി.അശ്വിൻ, ഇന്ദിര, പുഷ്പവല്ലി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ സ്വാഗതവും ഡോ.ശജില എസ്.പിള്ള നന്ദിയും പറഞ്ഞു. അർബൻ മിഷൻ അനുവദിച്ച ഒരു കോടി മുടക്കിയാണ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്. അമൃത ബിൽഡേഴ്‌സാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.